|    Oct 22 Sun, 2017 6:38 am
Home   >  Todays Paper  >  page 12  >  

പിയുസി ഇല്ലെങ്കില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന്

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കിനല്‍കരുതെന്ന് കമ്പനികളോട് സുപ്രിംകോടതി. മലിനീകരണം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിയമാവലിയിലാണ് സുപ്രിംകോടതിയുടെ പുതിയ നിര്‍ദേശം. ദേശീയ തലസ്ഥാനമേഖലയുടെ എല്ലാ ഇന്ധന വിതരണകേന്ദ്രങ്ങളിലും പിയുസി കേന്ദ്രങ്ങള്‍ ഉണ്ടെന്നത് ഉറപ്പുവരുത്താനും റോഡ് ഗതാഗതമന്ത്രാലയത്തോട് ജസ്റ്റിസ് മദന്‍ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പുതിയ നിബന്ധനകള്‍ പുറത്തുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക