|    Oct 23 Mon, 2017 12:13 pm
FLASH NEWS
Home   >  News now   >  

പിന്‍സീറ്റ് ഹെല്‍മറ്റിന് സ്റ്റേ ഇല്ല, ഹരജി ഫയലില്‍

Published : 16th October 2015 | Posted By: G.A.G

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ ഇത് അപ്രായോഗികമാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടശേഷം തീരുമാനമെടുക്കാം എന്നു വിശദമാക്കിയാണ് കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക