|    Nov 18 Sat, 2017 7:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

പിന്‍സീറ്റിലിരുന്ന യുവതിയോട് ഹെല്‍മറ്റ് ധരിക്കാന്‍ സച്ചിന്റെ ഉപദേശം

Published : 3rd November 2017 | Posted By: ev sports

തിരുവനന്തപുരം: ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യുവതിയോട് ഹെല്‍മറ്റ് ധരിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ഉപദേശം. ഐഎസ്എല്ലിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം  തിരുവനന്തപുരത്തെ പേട്ട-ചാക്ക റോഡിലൂടെ സഞ്ചരിച്ചപ്പോഴായിരുന്നു സച്ചിന്റെ  ഉപദേശമെത്തിയത്.
യുവതി സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ഹെല്‍മറ്റ് വച്ചിരുന്നു. ഇവരുടെ സമീപമെത്തിയപ്പോള്‍ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് വയ്ക്കണം കെട്ടോ എന്ന് യുവതിയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോ സച്ചിന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിന് പേരാണ് സച്ചിന്റെ വീഡിയോ കാണുകയും ഷെയര്‍ചെയ്യുകയും ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക