|    Jun 28 Wed, 2017 4:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പിന്‍വലിച്ച നോട്ടുകളുടെ വിനിമയം: ജില്ലാ, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കണം: പി കെ ബിജു

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ജില്ലാസഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍വിനിമയം ചെയ്യുന്നതിനാവശ്യമായ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ചട്ടം 377 പ്രകാരം പി കെ ബിജു എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന, ജില്ലാസഹകരണ ബാങ്കുകള്‍ക്ക് പുറമെ ആയിരക്കണക്കിന് പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായാണ് സഹകരണസംഘങ്ങളെ കണക്കാക്കുന്നത്. എന്നാല്‍, 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ അക്ഷരാര്‍ഥത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. ഇടപാടുകാരില്‍ നിന്നു 1000, 500 രൂപ നോട്ടുകള്‍ ശേഖരിക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി തങ്ങളുടെ കരുതല്‍ ധനം പുതിയ നോട്ടുകളായി മാറ്റുന്നതിനും റിസര്‍വ് ബാങ്ക് സഹകരണ സംഘങ്ങള്‍ക്ക്അനുമതി നല്‍കിയിട്ടില്ല. ഇതേസമയം ദേശസാല്‍കൃത ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ്-സ്വകാര്യ ബാങ്കുകള്‍ക്കും മുന്നില്‍ പിന്‍വലിച്ച നോട്ടുകള്‍ വിനിമയംചെയ്യുന്നതിനായി നീണ്ട വരിയും. വരി നില്‍ക്കുന്നവരുമായി തര്‍ക്കങ്ങളും ഉണ്ടാവുന്നു. എന്നതിലുപരി സര്‍വനാശത്തിന് മുന്നോടിയെന്ന നിലയ്ക്കാണ് പൊതുസമൂഹം കാര്യങ്ങള്‍ വിലയിരുത്തുന്നത്. എംപി ലോക്‌സഭയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക