|    Aug 17 Thu, 2017 11:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പിന്‍വലിച്ച നോട്ടുകളുടെ കാലാവധി 14 വരെ നീട്ടി

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: റദ്ദാക്കിയ 1000, 500 നോട്ടുകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ മൂന്നുദിവസത്തേക്കു കൂടി നീട്ടി. തിങ്കളാഴ്ച വരെ ഈ നോട്ടുകള്‍ വെള്ളക്കരം, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, വൈദ്യുതി ബില്‍, പാല്‍ ബൂത്തുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാം. നേരത്തേ നല്‍കിയ കാലാവധി ഇന്നലെ രാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇത് നീട്ടിയത്. ഇതുവരെ നല്‍കിയ ഇളവുകള്‍ക്കു പുറമെ കോടതി ഫീസുകള്‍ അടയ്ക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാം. സഹകരണ സ്റ്റോറുകളില്‍ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ഇടപാട് നടത്താം.
വീട്ടാവശ്യത്തിനുള്ള ബില്ലുകള്‍ അടയ്ക്കുമ്പോള്‍ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള ബില്ലുകളും കുടിശ്ശികയും മാത്രമേ അടയ്ക്കാന്‍ പറ്റൂ. വരുംമാസങ്ങളിലേക്കുള്ള ബില്ലുകള്‍ അടയ്ക്കാനാവില്ല. ദേശീയപാതകളിലും മറ്റുമുള്ള ടോളുകളും അടുത്ത ഉത്തരവുണ്ടാകും വരെ ഒഴിവാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക