|    Nov 17 Sat, 2018 5:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പിന്‍ഗാമിയെ നിര്‍ദേശിക്കണം: ചീഫ് ജസ്റ്റിസിനോട് നിയമമന്ത്രി

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച കത്ത് മിശ്രയ്ക്ക് നല്‍കിയതായി നിയമമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കുകയാണ്. സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത്.
ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ നിയമമന്ത്രിക്ക് ലഭിച്ചാല്‍ അദ്ദേഹം അത് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്നു പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് മിശ്ര കഴിഞ്ഞാല്‍ സുപ്രിംകോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss