|    Feb 25 Sun, 2018 5:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പിന്നാക്ക വിവേചനം:ജെഎന്‍യുവില്‍ നിരാഹാര സമരം

Published : 23rd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പിന്നാക്കക്കാരോടുള്ള വിവേചനത്തിനെതിരേ പ്രതികരിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ അനിശ്ചിതകാല നിരാഹാര സമരം. യുനൈറ്റഡ് ഒബിസി ഫോറം എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് നിരാഹാര സമരം ആരഭിച്ചിരിക്കുന്നത്. പ്രവേശനപ്പരീക്ഷയ്ക്ക് എഴുത്തു പരീക്ഷയുടെ മാര്‍ക്ക് 70ഉം വൈവയുടെ മാര്‍ക്ക് 30ഉം ആണ്. എന്നാല്‍, എഴുത്തുപരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ പോലും വൈവയില്‍ കുറഞ്ഞ മാര്‍ക്ക് നേടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മനപ്പൂര്‍വം മാര്‍ക്ക് കുറയ്ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക് കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് 11 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. മനപ്പൂര്‍വം മാര്‍ക്ക് കുറയ്ക്കുന്നുവെന്ന ആരോപണം പരിശോധിക്കാന്‍ അധികൃതര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മിറ്റി വൈവയുടെ മാര്‍ക്ക് 15 ആയി കുറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍, എഴുത്തുപരീക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്താന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. അതിനെതിരേ കഴിഞ്ഞ 26നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. തുടര്‍ന്ന് അന്വേഷണം പോലും നടത്താതെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss