|    Nov 17 Sat, 2018 6:23 am
FLASH NEWS

പിന്നാക്ക ഐക്യം സവര്‍ണരെ അരിശംകൊള്ളിക്കുന്നു: ബഷീര്‍ പുന്നാട്

Published : 5th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: എസ്ഡിപിഐ ഉയര്‍ത്തുന്ന മുദ്രാവാക്യം സവര്‍ണ മേലാളന്‍മാരെ അരിശം കൊള്ളിക്കുന്നുണ്ടെന്ന്എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രചാരണ കാംപയിന്റെ ഭാഗമായി നീര്‍വേലിയില്‍ നടന്ന ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മുസ്്‌ലിം, ദലിത് പിന്നാക്ക ഐക്യത്തെ കുറിച്ച് പറയുന്നതിനാലാണ് ഇടത്, വലത് മുന്നണികളും സംഘപരിവാരവും പാര്‍ട്ടിയെ തകര്‍ക്കാന്‍ രംഗത്തുവരുന്നത്. മിക്ക പാര്‍ട്ടികള്‍ക്കും നേതൃത്വം നല്‍കക്കുന്നത് ബ്രാഹ്്മണ ശക്തികളാണ്.
അവര്‍ണന് അധികാരം വേണെന്നു പറയുന്ന ഏതൊരു മുന്നേറ്റത്തെയും തകര്‍ത്ത ചരിത്രമാണ് രാജ്യത്തുള്ളത്. അബ്ദുന്നാസിര്‍ മഅ്ദനിയെ വേട്ടയാടിയത് അവര്‍ണന് അധികാരം വേണമെന്ന് പറഞ്ഞതിനാലാണ്. ദലിത്, മുസ്്‌ലിം ഐക്യത്തെ ഇവര്‍ ഭയപ്പെടുകയാണ്. സിപിഎമ്മിനൊപ്പം നില്‍ക്കുന്നവര്‍ മാത്രമാണ് മതേതര വാദികളെന്നാണ് അവരുടെ വാദം. അവരെ എതിര്‍ക്കുമ്പോള്‍ വിഘടനവാദികളും തീവ്രവാദികളുമാവുന്നു. അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നമുക്കാവശ്യം ഇല്ല.
ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ സംസാരിക്കുമ്പോള്‍ പോലും തീവ്രവാദികളെന്നാണു വിളിക്കുന്നത്. ദേശീയപാത വിരുദ്ധ സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചത് സിപിഎം നേതാവ് വിജയരാഘവനാണ്. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സദഖത്തുല്ല, ജില്ലാ സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി, കൊല്ലം ജില്ലാ കമ്മിറ്റിയംഗം റിയാസ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ്, മുഹ്‌സിന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss