|    Nov 21 Wed, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘പിന്നാക്കക്കാരുടെ മോചനം: കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം’

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പിന്നാക്ക ജനവിഭാഗങ്ങളുടെ മോചനത്തിന് ജാതി സെന്‍സസിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സംവരണംകൊണ്ടു മാത്രമേ സാധിക്കൂ എന്നു പാര്‍ലമെന്റില്‍ പിന്നാക്കവിഭാഗ കമ്മീഷന്‍ രൂപീകരണ ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവെ എംപി ആവശ്യപ്പെട്ടു.
പിന്നാക്കവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം തിരിച്ചുവാങ്ങാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളോട് യോജിക്കാനാവില്ല. ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്‍ രൂപീകരണത്തില്‍ അഞ്ചംഗങ്ങളെ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വ്യക്തമാക്കിയിട്ടില്ലെന്നും എംപി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss