|    Aug 24 Thu, 2017 8:35 am
FLASH NEWS
Home   >  Kerala   >  

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published : 2nd August 2016 | Posted By: G.A.G

bali-tharpanam-@-thirumulla

കൊല്ലം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്ക് മോക്ഷമേകി ആയിരങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലും തീര്‍ഥസ്ഥാനങ്ങളിലും തര്‍പ്പണം നിര്‍വഹിച്ചു. കൊല്ലത്ത് തിരുമുല്ലാവാരത്തും പാനനാശത്തും കുളത്തൂപ്പുഴയിലും അച്ചന്‍കോവിലിലും അഷ്ടമുടിമുടിയിലും പുലര്‍ച്ചെ മൂന്ന് മണിക്ക് പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍ഫോഴ്‌സ്, ലൈഫ് ഗാര്‍ഡുകള്‍, ജില്ലാ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കിയി്‌രുന്നു. കെഎസ്ആര്‍ടിസി പ്രത്യേകം ബസ് സര്‍വീസ് നടത്തി. ബലിതര്‍പ്പണത്തിനു മുണ്ടയ്ക്കല്‍ പാപനാശം കടപ്പുറത്തെത്തിയ വിശ്വാസികള്‍ക്ക്്്് പിതൃക്കളെ സ്മരിച്ചു വൃക്ഷതൈ നടുന്നതിന് ആവശ്യമായ തൈകള്‍ വനവകുപ്പ് സൗജന്യമായി നല്‍കി. ഗുരുമന്ദിരത്തില്‍ നിന്നു തൈ വിതരണംചെയ്തു.
ഭക്തജനങ്ങള്‍ക്ക് ഔഷധക്കാപ്പി മുണ്ടയ്ക്കല്‍ തുമ്പറ മഹാദേവീക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി സൗജന്യമായി വിതരണം ചെയ്തു.
തിരുമുല്ലാവാരം മഹാവിഷ്ണു സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടിന് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക