|    Mar 30 Thu, 2017 12:41 am
FLASH NEWS

പിതൃത്വ വിവാദം  കേസ് അട്ടിമറിക്കാന്‍: ഗീതാനന്ദന്‍

Published : 28th May 2016 | Posted By: SMR

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉയരുന്ന പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമാണെന്ന് ദലിത്-ആദിവാസി പൗരാവകാശ സംരക്ഷണ കണ്‍വീനര്‍ ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  കേസന്വേഷണം കേരള പോലിസ് അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ജിഷയുടെ പിതൃത്വം വിവാദമാക്കുന്ന ചിലര്‍ നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെയും ദലിതരെയും അപമാനിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ജിഷയുടെ പിതൃത്വം വിവാദമാക്കിയതില്‍ ദുരൂഹതയുണ്ട്. ജനകീയ സമരം ശക്തിപ്പെടുത്താന്‍ ദലിത്-ആദിവാസി-പൗരാവകാശ-സ്ത്രീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം മണ്‍സൂണ്‍ സ്‌ട്രൈക്ക്’ജൂണ്‍ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day