|    Nov 19 Mon, 2018 7:06 pm
FLASH NEWS

പിതാവ് മകളെ ഗര്‍ഭിണിയാക്കിയ സംഭവം: വില്ലനായത് മദ്യവും കഞ്ചാവും

Published : 20th September 2017 | Posted By: fsq

 

പൊന്നാനി: പതിനേഴു വയസ്സുള്ള മകളെ പിതാവ് തന്നെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വില്ലനായത് പിതാവിന്റെ മദ്യപാനവും കഞ്ചാവുപയോഗവും. കഴിഞ്ഞ ദിവസമാണ് എടപ്പാള്‍ വട്ടംകുളം സ്വദേശിയെ മകളെ പീഡിപ്പിച്ചതിന് പോലിസ് അറസ്റ്റ് ചെയ്തത്. ആറുമാസം ഗര്‍ഭിണിയായ മകളിപ്പോള്‍ സര്‍ക്കാറിന്റെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയാണ് .മദ്യപാനവും കഞ്ചാവുപയോഗവും പതിവാക്കിയ സലാം ആദ്യം അബദ്ധത്തിലാണ് മകളെ ലൈംഗികമായി ഉപയോഗിച്ചതെന്ന് പോലിസ് പറയുന്നു. ഏറെ ദാരിദ്ര്യം നിറഞ്ഞ ഇവര്‍ ചെറിയ രണ്ട് മുറികള്‍ മാത്രമുള്ള വീട്ടിലാണ് കഴിയുന്നത്. ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസ്സ് പ്രായമുള്ള ആണ്‍മക്കള്‍ ഒരു റൂമിലും മകളും ഉമ്മയും പിതാവും ഒരു റൂമിലുമാണ് ഉറങ്ങിയിരുന്നത്. മൈഗ്രെയിന് മരുന്ന് കഴിക്കുന്ന ഉമ്മയും മകളും മരുന്ന് കഴിച്ച് ഉറങ്ങിയാല്‍ പിന്നെ ഒന്നും അറിയാറില്ല. പലപ്പോഴും മദ്യലഹരിയില്‍ വളരെ വൈകി വീട്ടിലെത്തുന്ന പിതാവ് ആദ്യം അബദ്ധത്തില്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നിടിത് പതിവാക്കി. ഭിഷണിപ്പെടുത്തിയതിനാല്‍ മകള്‍ ഉമ്മയോട് പോലും ഒന്നും പറഞ്ഞില്ല. വയറിനു സുഖമില്ലാതെ ആശുപത്രിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ മാതാവ് സംഭവങ്ങള്‍ അറിഞ്ഞത് ഡോക്ടര്‍ പറഞ്ഞപ്പോഴാണ്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ദുര്‍മരണം സംഭവിച്ചാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനും പോലിസിനെ സഹായിക്കുന്ന വ്യക്തിയായിരുന്നു പ്രതിയായ സലാം. എവിടെ അപകട മരണം നടന്നാലും പോലിസും ഫയര്‍ഫോഴ്‌സും സലാമിന്റെ സഹായമാണ് തേടിയിരുന്നത്. ഇതിന് ധൈര്യം കിട്ടാനായി ഇയാള്‍ മദ്യപിക്കുന്നത് പതിവാക്കി. പലപ്പോഴും അധികൃതര്‍ തന്നെ ഇതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പിന്നെ മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ദുര്‍മരണങ്ങള്‍ സംഭവിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും പുറത്തെടുക്കുന്നതിനും ഇയാള്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. പലപ്പോഴും മൃതദേഹങ്ങള്‍ പുറത്തെടുത്താല്‍ മറ്റാരും അറിയാതെ അവരുടെ വിട്ടിലെത്തി പണവും ആവശ്യപ്പെട്ടിരുന്നു. മദ്യപാനവും വഴക്കും രൂക്ഷമായതോടെ ഇയാള്‍ താമസിക്കുന്ന വാടക വീടിന്റെ അയല്‍വാസികള്‍ പലപ്പോഴും പരാതിപ്പെടുകയും താമസം മാറ്റുകയും ചെയ്യേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്.35 കൊല്ലം മുമ്പ് എടപ്പാളിലെത്തിയ ഇയാള്‍ പിന്നിട് ഇസ് ലാം സ്വീകരിക്കുകയായിരുന്നു.വയസ്സ് 55 ആയെങ്കിലും നല്ല ആരോഗ്യമുള്ള ഇയാള്‍ ആര്‍ക്കെന്ത് സഹായം വേണമെങ്കിലും ചെയ്തുകൊടുക്കുമായിരുന്നു. മദ്യപാനവും ലഹരി ഉപയോഗവുമാണ് ഇയാളെ മകളെ ഗര്‍ഭിണിയാക്കുന്ന സാഹചര്യത്തിലെത്തിച്ചത്.ആയതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് പൊന്നാനി സിഐ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss