|    Jul 21 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പിതാവ് പിഞ്ചുകുഞ്ഞിനെ ഓടയില്‍ എറിഞ്ഞ് കൊന്നു

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ മദ്യപിച്ചെത്തിയ പിതാവ് ഓടയില്‍ എറിഞ്ഞ് കൊന്നു. ജാമിഅ നഗറിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം. റാഷിദ് ജമാല്‍ എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ കൊന്നത്. മദ്യലഹരിയില്‍ രാത്രി വീട്ടിലെത്തിയ ജമാല്‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലില്‍ പ്രകോപിതാനാവുകയും ഇതേ ചൊല്ലി ഭാര്യയുമായി തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്നു കുഞ്ഞിനെയെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഭാര്യ ബഹളംകൂട്ടി അയല്‍ക്കാരെകൂട്ടി ഇയാളെ കണ്ടെത്തിയപ്പോഴേക്കും റാഷിദ് കുഞ്ഞിനെ സമീപത്തുള്ള ഓടയില്‍ എറിഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ഷുഭിതരായ നാട്ടുകാര്‍ റാഷിദിനെ മര്‍ദിച്ച് അവശനാക്കി. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss