|    Oct 20 Sat, 2018 4:18 am
FLASH NEWS
Home   >  Kerala   >  

പിതാവും മകനും കുഴഞ്ഞുവീണു മരിച്ചു

Published : 10th September 2017 | Posted By: mi.ptk

അബ്ദുര്‍ റഹ്മാന്‍            റഷീദ്

നായന്‍മാര്‍മൂല: മകന്‍ ഛര്‍ദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ പിലായിന്റടി അബ്ദുര്‍ റഹ്മാന്‍ (80), മകന്‍ റഷീദ് (35) എന്നിവരാണ് മരിച്ചത്.അസുഖ ബാധിതനായ റഷീദ് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഛര്‍ദിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട പിതാവും അവിടെ കുഴഞ്ഞുവീണു. ഇരുവരെയും വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബ്ദുര്‍ റഹ്മാന്റെ ഭാര്യ: ഖദീജ. റഷീദ് അവിവാഹിതനാണ്. അബ്ദുര്‍ റഹ്മാന്റെ മറ്റുമക്കള്‍: മുഹമ്മദ്, മജീദ് (ഇരുവരും സൗദി), അബ്ദുല്‍ ഖാദര്‍, ഉസ്മാന്‍, ഇല്യാസ്, ഷംസീര്‍, ബീഫാത്വിമ. മരുമക്കള്‍: മുഹമ്മദ്, സംസാദ്, മറിയംബി, ഹസീസ, റഹിയാന, ഷബീബ. സഹോദരങ്ങള്‍: ഉമ്മര്‍, മറിയുമ്മ, പരേതരായ ബിഫാത്വിമ, അബ്ദുല്ല.നായന്‍മാര്‍ മൂല മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ രാവിലെ ഖബറടക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss