|    Jul 22 Sun, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് വീട്ടിലെത്തി

Published : 7th September 2017 | Posted By: fsq

 

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയ്ക്ക് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ച്ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടിലെത്തി. ഇന്നലെ രാവിലെ എട്ടിനു സബ്ജയിലില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെആലുവ പാലസിനു സമീപത്തെ പത്മസരോവരം വീട്ടിലേക്ക് ദിലീപിനെ കൊണ്ടുപോയി. തുടര്‍ന്നു ചടങ്ങുകള്‍ക്കുശേഷം 9.50ഓടെ തിരിച്ച് ദിലീപിനെ ജയിലിലെത്തിച്ചു. അച്ഛന്റെ ശ്രാദ്ധകര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ടു മണിക്കൂറായിരുന്നു നടന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നത്. ദിലീപിന്റെ മാതാവ്, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, സഹോദരന്‍ അനൂപ്, സഹോദരി സബിത തുടങ്ങി ബന്ധുക്കളെല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. ആലുവ നദീതീരത്തുള്ള വീടിന് മുമ്പിലാണ് ചടങ്ങുകള്‍ നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് മൂന്നുതവണ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss