|    Oct 24 Wed, 2018 9:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് ഇന്നു പുറത്തിറങ്ങും

Published : 6th September 2017 | Posted By: fsq

 

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ കനിവില്‍ ഇന്ന് പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജയിലിനു പുറത്തിറങ്ങും. പിതാവിന്റെ ശ്രാദ്ധദിനത്തി ല്‍ ബലിയിടാനായി രണ്ടുമണിക്കൂര്‍ നേരത്തേ—ക്കാണ്് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നത്. ഇന്നു രാവിലെ എട്ടു മുതല്‍ 10 മണി വരെയാണ് പോലിസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയത്. രാവിലെ എട്ടു മണിക്കു തന്നെ ജയിലില്‍ നിന്ന് പോലിസ് അകമ്പടിയോടെ ദിലീപിനെ വീട്ടിലെത്തിക്കും. പെരിയാറിനോടു ചേ ര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പത്മസരോവരമെന്ന വീട്ടിലാണ് ദിലീപ് എത്തുന്നത്.  വീടിന്റെ കാര്‍പോര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. ആവശ്യമെങ്കില്‍ മാത്രമേ ദിലീപിനെ ബലിതര്‍പ്പണത്തിനായി പെരിയാറി ല്‍ ഇറക്കുകയുള്ളൂ. വന്‍ പോലിസ് സന്നാഹമാണ് ദിലീപിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആലുവ സബ് ജയില്‍ റോഡിലും ദിലീപിന്റെ വീടിരിക്കുന്ന ആലുവ കൊട്ടാരക്കടവ് റോഡിലുമായി പോലിസിനെ വിന്യസിക്കാനാണു തീരുമാനം. റൂറല്‍ എസ്പി എ വി ജോര്‍ജിനൊപ്പം ആലുവ ഡിവൈഎസ്പി. പ്രഫുലചന്ദ്രന്‍, സിഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരായിരിക്കും സുരക്ഷാ ചുമതലകള്‍ക്കു നേതൃത്വം നല്‍കുക. 10 മണി വരെ ദിലീപിന് സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പു തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലില്‍ തിരിച്ചെത്തിക്കാനായിരിക്കും അന്വേഷണസംഘം ശ്രമിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss