|    Jun 23 Fri, 2017 1:59 am
FLASH NEWS

പിതാവിന്റെ വാശി: നവജാത ശിശുവിന്റെ മുലയൂട്ടല്‍ തടസ്സപ്പെട്ടു

Published : 3rd November 2016 | Posted By: SMR

മുക്കം: നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂ എന്ന് വിശ്വസിക്കുന്ന പിതാവിന്റെ വാശി മാതാവിനെയും ആശുപത്രി അധികൃതരെയും വലച്ചു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ഓമശ്ശേരി സ്വദേശിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് ഇന്ന് ളുഹ്‌റ് ബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കാകുലരായ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പോലിസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്‌ഐ സലീമിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലിസ് സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കിയിരിക്കുകയാണ് ഇയാള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക