|    Apr 25 Tue, 2017 11:56 pm
FLASH NEWS

പിതാവിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മകനും സഹോദരി പുത്രനും മുങ്ങിമരിച്ചു

Published : 29th November 2016 | Posted By: SMR

പൊവ്വല്‍(കാസര്‍കോട്): ബാവിക്കര പുഴയില്‍ പിതാവിനോടൊപ്പം കുളിക്കാനിറങ്ങിയ മകനും സഹോദരി പുത്രനും മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കട്ടയിലെ മുഹമ്മദിന്റെ മകന്‍ അസീസ്(18), മുഹമ്മദിന്റെ സഹോദരി പുത്രനും കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകനുമായ ഹാഷിം(13) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ബാവിക്കര പയസ്വിനി പുഴയിലാണ് സംഭവം.
മുഹമ്മദ് മക്കളായ അസീസ്, അദ്‌നാന്‍, ഫാത്തിമ, സഹോദരി പുത്രന്‍ ഹാഷിം എന്നിവര്‍ക്കൊപ്പം കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ പുഴയിലെ കയത്തില്‍ അസീസും ഹാഷിമും മുങ്ങിത്താഴുകയായിരുന്നു. ഇവരെ മുഹമ്മദ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റുമക്കളെ മുഹമ്മദ് കരയ്ക്ക് എത്തിച്ച് നാട്ടുകാരെ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സും ആദൂര്‍ പോലിസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തി ഇരുവരേയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് അമ്മാവന്‍ മുഹമ്മദിന്റെ വീട്ടിലെത്തിയതായിരുന്നു ഹാഷിം.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുള്ളേരിയ ജിവിഎച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് ഹാഷിം. മാതാവ്: റാബിയ. സഹോദരങ്ങള്‍: അമീന്‍, അനസ്, അന്‍വര്‍, അദ്‌നാന്‍, ഹംന ഫാത്തിമ. നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അബ്ദുല്‍ അസീസ്. മാതാവ്: മൈമൂന. സഹോദരങ്ങള്‍: അദ്‌നാന്‍, ഫാത്തിമ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day