|    Jan 20 Fri, 2017 7:21 am
FLASH NEWS

പിതാവിനെ വാരിപ്പുണര്‍ന്ന് മകന്‍; ഭീതി വിട്ടുമാറാതെ ജോസഫും

Published : 11th April 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: സ്‌ഫോടനത്തിനിടയില്‍ നിന്നു ഒരു പോറല്‍ പോലും ഏല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശികളും പടക്കനിര്‍മാണ തൊഴിലാളികളുമായ പിതാവിനും മകനും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. കമ്പപ്പൂരയില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ ദൂരത്ത് സ്‌ഫോടകവസ്തുക്കളുമായി വന്ന മിനിലോറി പാര്‍ക്ക് ചെയ്ത ശേഷം അമിട്ട് ഉള്‍പ്പെടുന്ന കെട്ടുമായി നടന്നുപോകവെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടാവുന്നത്.
ഇതോടെ കൈയിലുണ്ടായിരുന്നവയെല്ലാം വലിച്ചെറിഞ്ഞ ശേഷം എല്ലാം ദൈവത്തിലര്‍പ്പിച്ച് ഓടിയതോടെയാണ് ശിവകാശി സ്വദേശികളായ ജോന്‍സണും (26) പിതാവ് ജോസഫും രക്ഷപെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വഴിമാറിപ്പോയ മരണത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍, ജോണ്‍സണ്‍ അറിയാതെ പിതാവിനെ വാരിപ്പുണര്‍ന്നു പോയി.
സ്‌ഫോടനം നടന്ന കൊല്ലം പരവൂരില്‍ നിന്നും ഇവര്‍ ഇന്നലെ രാവിലെ 9 മണിയോടെ കഴക്കൂട്ടത്തെ കരാറുകാരന്റെ കെട്ടിടത്തില്‍ എത്തി. 35 ദിവസം മുമ്പാണ് ശിവകാശിയില്‍ നിന്നും ഇവരടങ്ങുന്ന നാലംഗ സംഘം കഴക്കൂട്ടത്തെ കമ്പക്കരാറുകാരനായ ഉമേഷിന്റെ വേങ്ങോട്ടുള്ള പടക്കനിര്‍മാണശാലയില്‍ ജോലിക്കെത്തിയത്. ഇതില്‍ രണ്ടുപേര്‍ രണ്ടുദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചു. ഇത്രയും വലിയ ദുരന്തത്തില്‍ ഞങ്ങളെ രക്ഷിച്ച ദൈവത്തിനെ സ്തുതിക്കുകയാണ് ഈ പിതാവും മകനും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക