|    Sep 23 Sun, 2018 2:02 am
FLASH NEWS

പിതാവിനെ രക്ഷിക്കാന്‍ മകന്‍ കരള്‍ പകുത്ത് നല്‍കും; ചികില്‍സാ സഹായം തേടി മൂസ

Published : 28th August 2018 | Posted By: kasim kzm

നിലമ്പൂര്‍: ലിവര്‍ സിറോസിസ് എന്ന മാരകരോഗത്തിന് ചികിത്സയ്ക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്ന കൂളിപറമ്പ ന്‍ മൂസ എന്ന 53 കാരന്റെയും നിര്‍ധന കുടുംബത്തിന്റെയും ദാരുണാവസ്ഥ മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കും. നിലമ്പൂരിനടുത്ത് ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ മാണുപ്പാടം സ്വദേശിയായ മൂസ, ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് കുടുംബത്തെ പരിപാലിച്ച് വരുന്നിനിടയ്ക്കാണ് മാരകമായ പലവിധ രോഗങ്ങളുടേയും പിടിയിലമര്‍ന്നത്.
തുടരെ തുടരെ ഹെര്‍ണിയയും ഡെങ്കിപ്പനിയും നടുവൊടിച്ച മൂസയ്ക്കുമേല്‍ വന്നുപതിച്ച മറ്റൊരാഘാതമായിരുന്നു രൂക്ഷമായ മഞ്ഞപ്പിത്തബാധ. ഇതിനുള്ള ചികിത്സയെ തുടര്‍ന്നാണ് ലിവര്‍ സിറോസിസ് എന്ന മരകരോഗവും ബാധിച്ചതായി നടുക്കത്തോടെ അറിഞ്ഞത്. അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ അടക്കമുള്ള വിദഗ്ധ ചികിത്സക്കായി മൂസയെ എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സായന്‍സിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. മാറ്റി വെക്കുന്നതിന് കരള്‍ നല്‍കാന്‍ മകന്‍ ആഫീഫ് തയ്യാറാണ്.
25 ലക്ഷത്തോളം രൂപ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മാത്രം വേണം. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന മൂസയുടെ ദാരിദ്രകുടുംബം ചികിത്സക്ക് വേണ്ട ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.
മൂസയുടെ ചികിത്സക്ക് പണം സ്വരൂപിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ ചെയര്‍മാനായും, പി കെ രായിന്‍ കണ്‍വീനറായും, നാലകത്ത് ബീരാന്‍കുട്ടി ഖജാന്‍ഞ്ചിയായും നാട്ടുകാര്‍ കൂളിപറമ്പന്‍ മൂസ ചികിത്സ സഹായകമ്മിറ്റി രൂപീകരിച്ച് ഫെഡറല്‍ ബാങ്ക് നിലമ്പൂര്‍ ബ്രാഞ്ചില്‍ 11560100264886 നമ്പറില്‍ അക്കൗണ്ട് (ഐഎഫ്എസ്‌സി: എഫ്ഡിആര്‍എല്‍ 0001156) ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 9447883600

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss