|    Jun 23 Sat, 2018 7:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പിതാവിനെ കൊന്നതാണെന്ന് പാരിസ് ജാക്‌സണ്‍

Published : 26th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ കൊലപ്പെടുത്തിയതാണെന്ന് മകള്‍ പാരിസ് ജാക്‌സണ്‍. റോളിങ് സ്‌റ്റോണ്‍ എന്ന ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ജാക്‌സന്റെ ആരോപണം. പതിനെട്ടുകാരിയായ പാരിസ് ജാക്‌സണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ഡോക്ടര്‍ കോണ്‍റാഡ് മറെ മരുന്നുകള്‍ അധിക ഡോസിലാണ് നല്‍കിയിരുന്നത്. എന്നാല്‍, പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മറെയല്ല; വേറെ ചിലരാണെന്നും പാരിസ് ആരോപിച്ചു.തനിക്ക് നിരവധി ശത്രുക്കളുണ്ടെന്നും ഒരിക്കല്‍ താന്‍ അവരാല്‍ കൊല്ലപ്പെട്ടേക്കാമെന്നും പിതാവ് പല തവണ തന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുരൂഹത തോന്നുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഈ സത്യം അറിയാം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ താനോ കുടുംബമോ തൃപ്തരല്ലെന്നും പാരിസ് വ്യക്തമാക്കി.പതിനാലാം വയസ്സില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒരു വൃദ്ധനാണ് തന്നെ പീഡിപ്പിച്ചതെന്നും പാരിസ് പറഞ്ഞു. ഇതോടെ വിഷാദരോഗത്തിന് അടിപ്പെട്ട തനിക്ക്, ഏറെ നാളത്തെ ചികില്‍സയിലൂടെയാണ് അതില്‍നിന്ന് മോചനം ലഭിച്ചതെന്നും പാരിസ് പറഞ്ഞു. 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ അന്തരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss