|    Feb 28 Tue, 2017 11:47 am
FLASH NEWS

പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത് ബിജെപിയുടെ വികസന നയം: അബ്ദുല്‍ മജീദ് ഫൈസി

Published : 24th October 2016 | Posted By: SMR

പത്തനംതിട്ട: സ്വകാര്യ പാളിത്തമടക്കമുള്ള വിഷയങ്ങളില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുപോവുന്ന വികസനനയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍മജീദ് ഫൈസി. എസ്ഡിപിഐ ജില്ലാ നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.—ദേശീയപാത വികസനം, വിഴിഞ്ഞം പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതില്‍ നിന്ന് മാറി പിണറായി പറയും കേരളം അനുസരിക്കും എന്ന നിലയിലേക്ക് ഭരണം മാറിയിരിക്കുന്നു. ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം പരസ്യമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതും ഭരണം നടത്തുന്നതും ഇതേ രീതിയിലാണ്. രാജ്യത്തിന്റെ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രനിര്‍മാണം ആരംഭിച്ചതിലൂടെ രാജ്യം രണ്ടാംഗാന്ധിവധത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഗോഡ്‌സെയെ മാതൃകയാക്കുന്നുവെന്ന് തുറന്നു പ്രഖ്യാപിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റമില്ല. മറിച്ച് ഇത്തരക്കാര്‍ക്ക് എല്ലാ സംരക്ഷണവും ഭരണകൂടം നല്‍കുകയാണ്. പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്‍മാരെ മതംനോക്കി വേര്‍തിരിച്ച് നിയമം നിര്‍മിക്കാനാണ് നീക്കം. ഇതിനെതിരേ പ്രതികരിക്കേണ്ട പ്രതിപക്ഷം അപകടകരമായ മൗനം അവലംബിക്കുകയാണ്. ഇത്രയും അപമാനകരമായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ഡോ. സി ടി സുലൈമാന്‍ ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, സെക്രട്ടറി സിനാജ് കോട്ടാങ്ങല്‍, ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day