|    Oct 24 Wed, 2018 8:07 am
FLASH NEWS

പിണറായി സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകം: വി എം സുധീരന്‍

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്: ജനദ്രോഹ മദ്യനയത്തിലൂടെ ജനവഞ്ചനയുടെ പ്രതീകമായി ഇടത് സര്‍ക്കാര്‍ മാറിയെന്ന് കെ പിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. മദ്യനയത്തില്‍ ഇടതുമുന്നണിയുടെ പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ പുലബന്ധമില്ല. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച് മദ്യലോബികള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി കുറച്ചതുള്‍പ്പെടെയുള്ള എല്‍ഡിഎഫിന്റെ ജനദ്രോഹകരമായ മദ്യനയത്തിനെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പങ്കാളിയായ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മദ്യലോബിയുടെ നടത്തിപ്പുകാരനും കാര്യസ്ഥനുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ മദ്യനയത്തോടെ മയക്കുമരുന്നുകളുടെ ഉപഭോഗം കൂടിയെന്ന് വരുത്തി തീര്‍ക്കാന്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം കൂട്ടുകയാണ് ഋഷിരാജ് സിങ് ചെയ്തത്. മദ്യലോബിയെ സഹായിക്കുന്നതിനുള്ള ഈ കള്ളക്കണക്കിന്റെ മുഖ്യ പ്രചാരകനായതോടെ ഋഷിരാജ് സിങ് നല്ല ഉദ്യോഗസ്ഥനാണെന്ന മുന്‍ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ തെറ്റായ ചെയ്തികള്‍ തിരുത്തുംവരെ ശക്തമായ പ്രക്ഷോഭം ഉരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, അഡ്വ. കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍,  മുന്‍ മന്ത്രി എം ടി പത്മ, ഡിസിസി മുന്‍ പ്രസിഡന്റ് കെ സി അബു, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്‍, കെ പി ബാബു, യു വി ദിനേശ്മണി, വി ടി സുരേന്ദ്രന്‍, പി സി ഹബീബ് തമ്പി സംസാരിച്ചു. കെ വി സുബ്രഹ്മണ്യന്‍, കെ ബാലകൃഷ്ണന്‍കിടാവ്, വി എം ചന്ദ്രന്‍, പി എം അബ്ദുര്‍റഹ്മാന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, സത്യന്‍ കടിയങ്ങാട്, ദിനേശ് പെരുമണ്ണ, എസ് കെ അബൂബക്കര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, രമേശ് നമ്പിയത്ത്, കെ പി നിധീഷ്, രാജേഷ് കീഴരിയൂര്‍,  വി അബ്ദുല്‍ റസാഖ്, പി ഉഷാദേവി, ബി പി മൊയ്തീന്‍, അബ്ദുര്‍റഹ്മാന്‍ ഇടക്കുനി, ഷാജിര്‍ അറാഫത്ത്, മുനീര്‍ എരവത്ത്, കുഞ്ഞിമൊയ്തീന്‍, ബി റാസിക്ക്, എം സി സുധാമണി, ജയ്‌സല്‍ അത്തോളി, മില്ലി മോഹന്‍, വി ടി നിഹാല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss