|    Jan 23 Mon, 2017 3:57 am
FLASH NEWS

പിണറായി സര്‍ക്കാരിന് കീഴില്‍ നിയമവാഴ്ച തകര്‍ന്നു: സുധീരന്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനു കീഴില്‍ നിയമവാഴ്ച തകര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇതിന്റെ പ്രകടമായ രൂപമാണ് ചവറയില്‍ എഎസ്‌ഐയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് തള്ളിവീഴ്ത്തി ക്രൂരമായി ചവിട്ടിയ സംഭവം. തന്റെ ഡ്യൂട്ടി നിര്‍വഹിച്ച എഎസ്‌ഐയ്ക്കു നേരെ നടന്ന തികച്ചും കാടന്‍ രീതിയിലുള്ള എസ്എഫ്‌ഐയുടെ ക്രൂരമായ അക്രമം അപലപനീയമാണ്.
ഒരുഭാഗത്ത് പോലിസ് സിപിഎമ്മിന്റെ ക്രൂരതയ്ക്കു വിധേയരാവുമ്പോള്‍ തന്നെ മറുഭാഗത്ത് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കുനേരെ അതിക്രമം കാണിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി ഉദയംപേരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലിസ് ഭീകരാന്തരീക്ഷമുണ്ടാക്കിയത്.
തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ച അതിക്രമം ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ പോലിസിന്റെ മറ്റൊരു മുഖമാണ് പ്രകടമാക്കുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് നിയമസമാധാനപാലനത്തില്‍ വന്നിട്ടുള്ള ഗുരുതരമായ വീഴ്ചയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയുടെ തെറ്റായ പോലിസ് നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഭരണഘടനാപരമായ പരിഹാരസാധ്യതകളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക