|    Sep 22 Fri, 2017 7:58 am
Home   >  Todays Paper  >  Page 5  >  

പിണറായി സര്‍ക്കാരിന്റെ മുസ്‌ലിം-ദലിത് വേട്ട അവസാനിപ്പിക്കണം: എസ്ഡിപിഐ

Published : 16th October 2016 | Posted By: mi.ptk

SDPI-mirror

മലപ്പുറം: പിണറായി സര്‍ക്കാരിന്റെ മുസ്‌ലിം-ദലിത് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 21 മുതല്‍ നവംബര്‍ 21 വരെ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോഡ് ഒരു സലഫി പ്രഭാഷകന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പോലിസ് അതേ കുറ്റത്തിന് യുഎപിഎ കൂടി ചാര്‍ജ് ചെയ്ത സംഭവം പിണറായി പോലിസിന്റെ മുസ്‌ലിം വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംഘപരിവാര നേതാക്കള്‍ കേരളത്തിലെമ്പാടും കടുത്ത വര്‍ഗീയ പ്രസംഗങ്ങളുമായി വിലസുമ്പോള്‍ പോലിസ് മൗനംപാലിക്കുകയാണ്. കഴിഞ്ഞതവണ എല്‍ഡിഎഫ് പ്രയോഗവല്‍ക്കരിച്ച യുഎപിഎ പിണറായിയും തുടരുകയാണ്. കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളും തയ്യാറാവണം.മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ഭരണകൂട പീഡനങ്ങളെ യുഡിഎഫ് കണ്ടില്ലെന്നു നടിക്കുകയാണ്. കോണ്‍ഗ്രസിന്റെ മൗനത്തില്‍ അസഹ്യത പ്രകടിപ്പിച്ച ലീഗ്, തങ്ങളുടെ ഭരണകാലത്ത് യുഎപിഎ പ്രയോഗിച്ച് നിരപരാധികളായ യുവാക്കളെ ജയിലിലടച്ചതില്‍ പരസ്യമായ പശ്ചാത്താപത്തിനു തയ്യാറാവണം. പീസ് സ്‌കൂളിനെതിരേ പോലിസ് എടുത്ത നടപടി അന്യായമാണ്. ഭരണഘടന അനുവദിച്ചുനല്‍കുന്ന മതവിദ്യാഭ്യാസ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്കു മാത്രം പിണറായി സര്‍ക്കാര്‍ നിഷേധിക്കുകയാണ്. മാവോവാദി വേട്ടയുടെ പേരില്‍ ദലിത് കോളനികളില്‍ പോലിസ് നിരന്തരമായി ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്കുവേണ്ടിയും മറ്റും ദലിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന അവകാശ സമരങ്ങളെ തല്ലിക്കെടുത്തുന്നതിനുവേണ്ടിയാണു വരേണ്യവര്‍ഗം പോലിസിനെ ഉപയോഗിച്ച് ദലിതുകളില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുദ്ദേശിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തുവരണം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും മതേതര സംവിധാനവും തകര്‍ക്കുന്നതിനുവേണ്ടിയാണു സംഘപരിവാരത്തിന്റെ നീക്കം. ഇതിനെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ യോഗം 27ന് കൊല്ലത്ത് വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കാംപയിന്റെ ഭാഗമായി പഞ്ചായത്ത് തല പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും ഒക്ടോബര്‍ 26ന് നിയമസഭാ മാര്‍ച്ച് നടത്താനും എസ്ഡിപിഐ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.—വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടേറിയറ്റംഗം നാസറുദ്ദീന്‍ എളമരം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക