|    Mar 24 Sat, 2018 3:22 pm
FLASH NEWS
Home   >  Kerala   >  

പിണറായി സര്‍ക്കാരിന്റെ മുസ്‌ലിം-ദലിത് വേട്ട അവസാനിപ്പിക്കണം-എസ്ഡിപിഐ

Published : 15th October 2016 | Posted By: Navas Ali kn

മലപ്പുറം:പിണറായി സര്‍ക്കാരിന്റെ മുസ്‌ലിം-ദലിത് വേട്ട  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 21 മുതല്‍ നവംബര്‍ 21 വരെ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന്  എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കരിനിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ദലിതര്‍ക്കും മുസ്‌ലിം വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും  അവകാശങ്ങള്‍ ലഭിക്കുമ്പോള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് അനുഭവിച്ചുവരുന്നത്.കാസര്‍കോഡ് ഒരു സലഫി പ്രഭാഷകന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത പോലിസ് അതേ വ്യക്തിയുടെ പേരില്‍ അതേ കുറ്റത്തിന് യുഎപിഎ കൂടി ചാര്‍ജ്ജ് ചെയ്ത സംഭവം പിണറായി പോലിസിന്റെ മുസ്്‌ലിം വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നു.സംഘപരിവാര്‍ നേതാക്കള്‍ കേരളത്തിലമ്പാടും കടുത്ത വര്‍ഗീയ പ്രസംഗങ്ങളുമായി വിലസുന്നതിന് പോലിസ് മൗനം പാലിക്കുകയാണ്.കഴിഞ്ഞ തവണ എല്‍ഡിഎഫ് പ്രയോഗവത്കരിച്ച യുഎപിഎ യുഡിഎഫ് സര്‍ക്കാരും എല്ലാ തെറ്റുകളും തിരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായിയും യുഎപിഎയുടെ ദുരുപയോഗം തുടരുകയാണ്.ടാഡാ, പോട്ട പോലുള്ള കരിനിയമങ്ങളുടെ ആവര്‍ത്തനമായ യുഎപിഎ കേരളത്തില്‍ പ്രയോഗിക്കുന്നത് അവസാനിപ്പിച്ച് സിപിഎം രാഷ്്ട്രീയ മര്യാദ കാണിക്കണം.വ്യാപകമായ തോതില്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനെകുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളും  തയ്യാറാകണം.
പോലിസിന്റെ നിയന്ത്രണം സംഘപരിവാറിന്റെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.മന്ത്രിസഭയിലെ മറ്റംഗങ്ങളെ നോക്കുകുത്തിയാക്കി മാറ്റി നരേന്ദ്ര മോഡി സ്വീകരിച്ചുവരുന്ന ഏകാധിപത്യ ശൈലിയാണ് പിണറായിയും മാതൃകയാക്കുന്നത്.ഇത് കേരളത്തില്‍ വിലപോവില്ല.ആശ്രിതനിയമനത്തില്‍ കുറ്റാരോപിതനായ വ്യവയായ മന്ത്രി ഇപി ജയരാജനെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍  ജനകീയ പ്രതിഷേധത്തിന് മുമ്പില്‍ പരാജയപ്പെട്ടത് പിണറായിക്ക് പാഠമാകണം.സര്‍ക്കാരിന്റെ ചെറുതുംവലുതുമായ ഭരണവൈകല്യങ്ങളെ തുറന്നുകാട്ടുന്ന യുഡിഎഫ് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ഭരണകൂട പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനത്തില്‍ അസഹ്യത പ്രകടിപ്പിച്ച ലീഗ് നേതാക്കള്‍ തങ്ങളുടെ ഭരണകാലത്ത് യുഎപിഎ പ്രയോഗിച്ച് നിരപരാധികളായ യുവാക്കളെ ജയിലിലടച്ചതില്‍ പരസ്യമായ പശ്ചാത്താപത്തിന് തയ്യാറാകണം.ഭരണത്തിന്റെ തണലില്‍ രാജ്യത്ത് ഭീതിയുടെ നിഴല്‍ പരത്താനുള്ള ആര്‍എസ്എസ് ശ്രമത്തിന് ശക്തിപകരുന്ന പിണറായി പോലിസിന്റെ നടപടികളെ കുറിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ബാധ്യതയുണ്ട്.സിബിഎസ്ഇ സിലബസിനോടൊപ്പം മുസ്‌ലിം കുട്ടികള്‍ക്ക് ഇസ്‌ലാം മത വിദ്യാഭ്യാസവും കൂടി നല്‍കുന്ന എറണാകുളം പീസ് സ്‌കൂളിനെതിരേ പോലിസ് എടുത്ത നടപടി അന്യായമാണ്. ചില മതപാഠഭാഗങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് കള്ള റിപ്പോര്‍ട്ടുണ്ടാക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്.രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഭരണഘടന അനുവദിച്ചുനല്‍കുന്ന മതവിദ്യാഭ്യാസ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് മാത്രം പിണറായി സര്‍ക്കാര്‍ മുസ്്‌ലിംകള്‍ക്ക് മാത്രം നിഷേധിക്കുകയാണ്.മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ദലിത് കോളനികളില്‍ പോലിസ് നിരന്തരമായി ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി ദലിത്-ആദിവാസി യുവാക്കളും യുവതികളുമാണ് വ്യത്യസ്ത കള്ളക്കേസുകളുടെ പേരില്‍ ജാമ്യമില്ലാതെ ജയിലുകളില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നത്.ഭൂമിക്കുവേണ്ടിയും മറ്റും ദലിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന അവകാശ സമരങ്ങളെ തല്ലിക്കെടുത്തുന്നതിന് വേണ്ടിയാണ് വരേണ്യവര്‍ഗം പോലിസിനെ ഉപയോഗിച്ച് ദലിതുകളില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുദ്ദേശിച്ച് മോഡി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എല്ലാ രാഷ്്ട്രീയ പാര്‍ട്ടികളും രംഗത്തുവരണം.അനുഷ്ഠാനങ്ങളില്‍ മതത്തിന് പ്രാമുഖ്യം നല്‍കിവരുന്ന നൂറുകണക്കിന് വ്യത്യസ്ത ജനവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏകീകൃത സിവില്‍നിയമം അപ്രായോഗികമാണ്.ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും മതേതര സംവിധാനവും തകര്‍ക്കുന്നതിന് വേണ്ടിയാണ് സംഘപരിവാരിന്റെ നീക്കം.ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മത-സാമൂഹിക-രാഷ്്ട്രീയ സംഘടനങ്ങളുടെയും യോഗം 27ന് കൊല്ലത്ത് വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയിലെമ്പാടും വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥ മാറ്റിയെടുക്കുന്നതിന് മതേതരപ്രസ്ഥാനങ്ങളുടെയും മാധ്യമങ്ങളുടെയും പരിപൂര്‍ണ സഹകരണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. കാംപയിന്റെ ഭാഗമായി പഞ്ചായത്ത് തല പദയാത്രകളും, പൊതുയോഗങ്ങളും സംഘടിപ്പിക്കാനും ഒക്ടോബര്‍ 26ന് നിയമസഭാ മാര്‍ച്ച് നടത്താനും എസ്ഡിപിഐ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്  പി അബ്ദുല്‍ മജീദ് ഫൈസി,സംസ്ഥാന സെക്രട്ടറിയേറ്റംഗം നാസറുദ്ദീന്‍ എളമരം പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss