|    Mar 28 Tue, 2017 2:07 am
FLASH NEWS

പിണറായി സര്‍ക്കാരിനെ വാക്‌സിന്‍ മാഫിയ സ്വാധീനിച്ചു: എസ്ഡിപിഐ

Published : 7th September 2016 | Posted By: mi.ptk

SDPI

കോഴിക്കോട്: അക്രമികളായ തെരുവുനായകളെ കൊല്ലുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വന്ധ്യംകരണത്തിലേക്കു ചുവടുമാറ്റി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നില്‍ വാക്‌സിന്‍ മാഫിയയുടെ സ്വാധീനമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആരോപിച്ചു.നായയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട തിരുവനന്തപുരം ശീലുവമ്മ സംഭവമടക്കം ദിനംപ്രതി അവര്‍ത്തിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെ പൂര്‍ണമായും സര്‍ക്കാര്‍ മറച്ചുവച്ചു. വന്ധ്യംകരണത്തിലൂടെ നായകളുടെ അക്രമസ്വഭാവത്തിന് ശമനമുണ്ടാവുമെന്നു പറയുന്നത് മൗഢ്യമാണ്. ശാസ്ത്രീയമായി ഇതു തെളിയിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ജനങ്ങള്‍ തെരുവുനായകളുടെ ഭീഷണിയില്‍ കഴിയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികാരികള്‍ പേവിഷ വാക്‌സിന്‍ കമ്പനികളുമായി ഒത്തുകളിക്കുകയാണ്.കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ മൂന്നരലക്ഷത്തിലേറെ ആളുകള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുകയും 49 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ്് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 2012 മുതല്‍ 19,34,00,000 രൂപയാണ് പേവിഷ മരുന്നിനു വേണ്ടി സംസ്ഥാനം ചെലവഴിച്ചത്. പേവിഷമരുന്നുല്‍പാദക കമ്പനികളുടെ സ്‌പോണ്‍സര്‍മാരുമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കുള്ള അവിശുദ്ധബന്ധമാണ് നായകളുടെ ഉന്മൂലനത്തിനു തടസ്സമായിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തെരുവുനായകളല്ല, മനുഷ്യജീവനാണ് പ്രധാനം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day