|    Feb 22 Thu, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിണറായി സര്‍ക്കാരിനെ ജനം തെരുവില്‍ നേരിടും: ചെന്നിത്തല

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഏഴുമാസത്തെ ഭരണത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട പിണറായി സര്‍ക്കാരിനെ ജനം തെരുവില്‍ നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരേ യുഡിഎഫ് സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കൊടുംവരള്‍ച്ചയുടെ പിടിയിലായിട്ടും ദുരിതാശ്വാസത്തിനായി ഒരു രൂപപോലും വിതരണം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. കര്‍ണാടക വൈദ്യുതി മന്ത്രി ഡി കെ ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, തമ്പാനൂര്‍ രവി, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍, ജി ദേവരാജന്‍, ഡെയ്‌സി ജേക്കബ്, കെ സുരേന്ദ്രന്‍ പിള്ള, വി എസ് ശിവകുമാര്‍, എം വിന്‍സെന്റ്, കെഎസ് ശബരീനാഥന്‍, സംസാരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പിക്കറ്റിങില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss