|    Jun 24 Sun, 2018 10:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിണറായി വിജയന് സ്റ്റോക്‌ഹോം സിന്‍ഡ്രോമെന്ന് ചെന്നിത്തല

Published : 25th April 2018 | Posted By: kasim kzm

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം സമാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. ബ്രിട്ടിഷുകാരുടെയും സര്‍ സി പിയുടെയും ശൈലിയാണ് പിണറായി വിജയന്‍ പിന്തുടരുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മര്‍ദകവീരന്‍മാരായി പോലിസ് മാറി. ഈ പോലിസ് തന്നെയല്ലേ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലത്തും ഇവിടെ ഉണ്ടായിരുന്നത്. മര്‍ദിച്ചു കൊന്നിട്ടും പോലിസ് ധാര്‍ഷ്ട്യം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ ബന്ദിയാക്കി വിമാനം റാഞ്ചുന്നവരെ ആരാധിക്കുന്ന സ്റ്റോക്‌ഹോം സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല സമാപന പ്രസംഗത്തില്‍ പറഞ്ഞു. പോലിസ് മര്‍ദനമേറ്റെന്ന് അവകാശപ്പെടുന്ന പിണറായിക്ക് മര്‍ദകവീരന്‍മാരായ പോലിസ് ഉദ്യോഗസ്ഥരോട് കടുത്ത ആരാധനയാണ്. ശ്രീജിത്തിനെ കുടുക്കാന്‍ ശ്രമിച്ചതില്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം.
സിപിഎം ജില്ലാ സെക്രട്ടറി അറിയാതെ എസ്പി അനങ്ങില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ആരോപണവിധേയനായ എസ്പിക്ക് നല്‍കിയ വിരുന്ന് എന്തിനുവേണ്ടിയായിരുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഡിഐജി ആയി തിരിച്ചുവരാമെന്ന ജോര്‍ജിന്റെ മോഹം കൈയില്‍ വച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss