|    Aug 19 Sat, 2017 2:46 pm
FLASH NEWS
Home   >  National   >  

പിണറായി വിജയന്‍ ‘മുഖ്യ കൊലയാളി’;സിപിഎം കൊലപാതകികളുടെ പാര്‍ട്ടി: നരസിംഹ റാവു

Published : 7th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു രംഗത്ത്. സിപിഎം എന്നാല്‍ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡേഴ്‌സ്’ എന്നാണെന്ന് നരസിംഹ റാവു ആരോപിച്ചു. പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി അല്ലെന്നും മുഖ്യ കൊലപാതകിയാണെന്നും റാവു കുറ്റപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് പിണറായി വിജയന്‍. അദ്ദേഹമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഭരണത്തിന്റെ കീഴില്‍ കേരളം കുറ്റവാളികളുടെ ഇഷ്ട സങ്കേതമായി മാറിയിരിക്കുകയാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിരവധി പ്രര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടു. ഇതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസിലായെന്നും റാവു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക