|    Oct 18 Wed, 2017 5:02 pm
FLASH NEWS
Home   >  Kerala   >  

പിണറായി വിജയന്‍ തീ കൊണ്ടാണ് കളിക്കുന്നത്: ആര്‍എസ്എസ്

Published : 2nd October 2017 | Posted By: mi.ptk

പട്‌ന: മോഹന്‍ ഭാഗവതിന്റെ കേരള പരാമര്‍ശത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ആര്‍എഎസ്എസ്. പിണറായി വിജയന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.പിണറായി വിജയന്‍ മോഹന്‍ ഭാഗവതിന്റെ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്‌നങ്ങളോടു ഉദാസീനമായ സമീപനമാണ് കേരളം സ്വീകരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാകേഷ് സിന്‍ഹ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ രാജ്യ സ്‌നേഹികളാണ്. ഇവര്‍ സ്വാതന്ത്യ സമരത്തില്‍ വലിയ പങ്കുവഹിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ പോരാട്ടത്തോട് പുറംതിരിഞ്ഞുനിന്ന് സാമ്രാജ്യസേവ നടത്തിയ പാരമ്പര്യമുള്ള ആര്‍എസ്എസിന്റെ തലവന്‍ കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ് കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നത്. ബിജെപിയുടെ വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ മറയ്ക്കാന്‍ കേരളത്തിനു നേരെ തിരിയുകയാണ് മോഹന്‍ ഭാഗവതെന്നും  ഈ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ രംഗത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക