|    May 26 Fri, 2017 7:29 am
FLASH NEWS

പിണറായി വിജയന്‍ കാവിക്ക് വഴിമാറി കൊടുക്കുന്നത് അപകടം: കെ മുഹമ്മദലി

Published : 4th September 2016 | Posted By: SMR

Popular_Front_of_Indiaകോട്ടക്കല്‍: കീഴാളന്റെ പാര്‍ട്ടിയായി അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കാവി രാഷ്ട്രീയത്തിന് വഴിമാറി കൊടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി. വളരെ കാലികപ്രസക്തമായ ആസാദി സന്ദേശമാണ് കാംപസ് ഫ്രണ്ട് ഉയര്‍ത്തിയിരിക്കുന്നത്. ഫാഷിസത്തിന്റെ വെല്ലുവിളികള്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യമുയര്‍ത്തി രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാഷിസമാണ് എന്ന് വിളിച്ചുപറയാന്‍ കാംപസ് ഫ്രണ്ട് മാത്രമാണ് ആര്‍ജവം കാണിച്ചത്. ആര്‍എസ്എസും സംഘപരിവാരവുമാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പോലും രംഗത്തുവന്നില്ല. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം  കോട്ടക്കലില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ആഘോഷങ്ങളില്‍ കേരളാ പോലിസും ഭാഗഭാക്കാവുന്നത് കാക്കിക്കുള്ളിലെ കാവിനിറം വെളിപ്പെടുത്തുന്നതാണെന്നും കെ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.
കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. കലാലയങ്ങളില്‍ സംഘപരിവാര ശക്തികളെ തിരുകിക്കയറ്റി ഫാഷിസ്റ്റുവല്‍ക്കരിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് കാംപസ്ഫ്രണ്ട് ആസാദി മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍, നരേന്ദ്ര മോദിക്കെതിരേയും ആര്‍എസ്എസിനെതിരേയും ശബ്ദിക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമത്തെ പിണറായി വിജയന്റെ പോലിസ് തടയുകയും കാംപസ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആസാദിയെ ആര്‍ക്കാണ് പേടി എന്ന മുദ്രാവാക്യത്തില്‍ ആസാദി സംഗമം സംഘടിപ്പിച്ചതെന്നും സി എ റഊഫ് പറഞ്ഞു.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന വിദ്യാര്‍ഥി ജാഥ ചങ്കുവെട്ടിയില്‍ ആരംഭിച്ച് സംഗമ നഗരിയില്‍ സമാപിച്ചു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എം പി മുസ്തഫ, കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ സലീം, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍, സംസ്ഥാന ട്രഷറര്‍ ഷഫീഖ് കല്ലായി വെസ്റ്റ് ജില്ലാ സെക്രട്ടറി ഷഫീഖ് എടരിക്കോട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day