|    Jun 20 Wed, 2018 7:44 am

പിണറായി വിജയന്‍ കഴിവുകെട്ട മുഖ്യമന്ത്രി: കെ സുധാകരന്‍

Published : 27th May 2018 | Posted By: kasim kzm

കണ്ണൂര്‍: ഇടതു സര്‍ക്കാരുകളില്‍ ഏറ്റവും കഴിവുകെട്ടതാണ് പിണറായി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍. ശുഹൈബ് വധ ഗൂഢാലോചന അന്വേഷിക്കുക, ഫസല്‍ വധക്കേസില്‍ കോടിയേരി ബാലകൃഷ്ണനെ പ്രതിചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഭരണത്തിന്റെ രൂപരേഖ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി പരിപാടികള്‍ക്കുപോലും പൊതുഖജനാവില്‍നിന്ന് പണമെടുത്താണ് മുഖ്യമന്ത്രി പോവുന്നത്.
ഇത് ജനങ്ങള്‍ മനസ്സിലാക്കണം. പോലിസുകാര്‍ കൊലയാളികളായും പോലിസ് ലോക്കപ്പുകള്‍ കൊലയറകളുമായി മാറി. ശുഹൈബിനെ സിപിഎം ഭീകരരാണ് കൊന്നതെങ്കില്‍ ശ്രീജിത്തിനെ പോലിസ് ഗുണ്ടകളാണു കൊന്നത്.
ആകാശ് തില്ലങ്കേരി പി ജയരാജനറിയാതെ ശുഹൈബ് വധത്തില്‍ ഏര്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, കെ സി ജോസഫ്, നേതാക്കളായ പി രാമകൃഷ്ണന്‍, സജീവ് ജോസഫ്, കെ പി കുഞ്ഞിക്കണ്ണന്‍, എ ഡി മുസ്തഫ, കെ സുരേന്ദ്രന്‍, എ പി അബ്്ദുല്ലക്കുട്ടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss