|    Feb 26 Sun, 2017 2:00 pm
FLASH NEWS

പിണറായി മോദിയോട് മല്‍സരിക്കുന്നു: അബ്ദുല്‍ മജീദ് ഫൈസി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയോട് മല്‍സരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മുസ്‌ലിം മതപ്രഭാഷകനെതിരേ പരാതി ലഭിച്ചപ്പോള്‍ തന്നെ യുഎപിഎ ചുമത്തിയപ്പോള്‍, വര്‍ഗീയപ്രസംഗം പതിവാക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അറച്ചു നില്‍ക്കുകയാണ്. സംഘപരിവാര നേതാക്കളെ രക്ഷിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് കേരള പോലിസ് യുഎപിഎ പ്രയോഗിക്കുകയില്ലെന്ന് പിണറായി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ജാതിയില്ലാ പ്രഖ്യാപനം നടത്തുന്നവര്‍ ജാതിയും മതവും നോക്കി ഭീകരനിയമം പോലും പ്രയോഗിക്കുന്നതില്‍ വൈരുദ്ധ്യമുണ്ട്.
സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമാണ് സംസ്ഥാനത്ത് നടക്കുന്നതെങ്കില്‍ പോലിസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. മതസ്പര്‍ധയുണ്ടാക്കുന്ന ലേഖനങ്ങളും വാര്‍ത്തകളും അച്ചടിച്ചുവരുന്ന ജന്മഭൂമി ദിനപത്രത്തിന് പരസ്യം നല്‍കുകയും തേജസ് ദിനപത്രത്തിനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പരസ്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് നീതികരിക്കാനാവില്ല. പിണറായി വിജയന്‍ സ്വയം രക്ഷയ്ക്ക് കേന്ദ്രഭരണ നേതൃത്വവുമായി ചില രഹസ്യ ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കാവുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന ഇത്തരം നിലപാടുകളുമായി പിണറായി മുന്നോട്ട് പോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടും യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര അനുകൂല നടപടികളിലെ പ്രതിഷേധ വോട്ടുകളുമാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതെന്ന കാര്യം പിണറായി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. മതവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ യുഎപിഎ ചുത്തപ്പെട്ടവര്‍ മുസ്‌ലിംകള്‍ മാത്രമാവുന്നതും ദലിത് പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതും കേരള സര്‍ക്കാര്‍ മതേതരമല്ലായെന്ന് തെളിയിക്കുന്ന സംഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജ്മല്‍ ഇസ്മായില്‍, റോയ് അറയ്ക്കല്‍, പി അബ്ദുല്‍ ഹമീദ്, എ ഇബ്രാഹീം മൗലവി, കുന്നില്‍ ഷാജഹാന്‍ സംസാരിച്ചു. പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് സമീപം പോലിസ് തടഞ്ഞു. പി ആര്‍ കൃഷ്ണന്‍ കുട്ടി, വനജാ ഭാരതി, അന്‍സാരി ഏനാത്ത്, ജില്ലാ ഭാരവാഹികളായ എസ് സജീവ്, വേലുശ്ശേരി അബ്ദുല്‍ സലാം, ഷബീര്‍ ആസാദ്, ഷിഹാബുദ്ദീന്‍ മന്നാനി, സിയാദ് കണ്ടല മാര്‍ച്ചിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day