|    Aug 18 Sat, 2018 2:44 am
FLASH NEWS

പിണറായി മോദിയെ മാതൃകയാക്കുന്നു: മജീദ് ഫൈസി

Published : 4th August 2018 | Posted By: kasim kzm

ഉളളിയേരി: കോര്‍പ്പറേറ്റ് ദാസ്യപണിയിലൂടെയും വര്‍ഗീയവല്‍കരണത്തിലൂടെയും രാജ്യ ഭരണം കൈയ്യാളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകയാക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. പാര്‍ട്ടി ജില്ലാ നേതൃസംഗമം ഉള്ള്യേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന വികസനങ്ങളെ വിസ്മരിച്ച് സാമ്പത്തിക ശക്തികള്‍ക്ക് അനുഗുണമാകുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെല്‍വയല്‍ നീര്‍തട നിയമ ഭേദഗതിയിലൂടെ കാണാന്‍ കഴിഞ്ഞത്. ഭരണ നിര്‍വഹണത്തില്‍ യുഡിഎഫില്‍ നിന്നും വിത്യസ്തമായി എന്ത് നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ വച്ച് പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയനുണ്ട്. സാമുദായിക രംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രവൃത്തികളാണ് മഹാരാജാസ് സംഭവത്തിന്റെ മറവില്‍ സര്‍ക്കാരും സിപിഎമ്മും സംസ്ഥാനത്ത് നടത്തിയത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട്‌വരുന്നതിനേക്കാള്‍ ഇപ്പുറം നിഗൂഢമായ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള അവസരമാക്കി-അദ്ദേഹം ആരോപിച്ചു.
ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ എസ് കാജാ ഹുസൈന്‍, സി ടി സുലൈമാന്‍, എന്‍ കെ സുഹറാബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം എ സലീം, കെ കെ ഫൗസിയ, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, ടി പി മുഹമ്മദ്, ഖജാഞ്ചി റസാഖ് മാക്കൂല്‍, നജീബ് അത്തോളി, അബ്ദുല്‍ ഖയ്യും, റഷീദ് ഉമരി, ഇസ്മായില്‍ കമ്മന, റാഷിദ് ഉള്ളിയൂര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss