|    Jul 28 Fri, 2017 8:38 pm
FLASH NEWS
Home   >  Kerala   >  

പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി.സി ജോര്‍ജ്

Published : 18th July 2016 | Posted By: G.A.G

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയായല്ല, മന്ത്രിയായി മാത്രമാണ് സത്യപ്രതിജ്ഞചെയ്തിട്ടുള്ളതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയില്‍.
ഇതു സംബന്ധിച്ച ക്രമപ്രശ്‌നം ജോര്‍ജ് സഭയില്‍ ഉന്നയിച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ പറഞ്ഞ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരഘടനയില്‍ പറയുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ വാദിച്ചു. സത്യപ്രതിജ്ഞയില്‍ ഒരു പിശകും സംഭവിച്ചിട്ടില്ലെന്നും അതേസമയം സഭയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ജോര്‍ജിന് അനുമതി നല്‍കിയത് ചട്ടലംഘനമാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക