|    May 29 Mon, 2017 5:09 pm
FLASH NEWS

പിണറായി മന്ത്രിസഭ 25ന് അധികാരമേല്‍ക്കും: വൈക്കം വിശ്വന്‍

Published : 22nd May 2016 | Posted By: swapna en

Vaikom-Viswan-i

തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 19 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുകയെന്നും  എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.യുഡിഎഫ് മന്ത്രിസഭയിലേത് പോലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പ് സ്ഥാനം ഉണ്ടാവില്ലെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വൈക്കം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ വിളിച്ചുചേര്‍ക്കേണ്ട തീയ്യതി തീരുമാനിക്കും. മുന്നണിയോട് സഹകരിച്ച് നില്‍ക്കുന്ന മറ്റ് ഘടകകക്ഷികള്‍ ഭരണകക്ഷിയായി തുടരും.
സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കുമായിരിക്കും. മന്ത്രിസഭയില്‍ സിപിഐ എം – 12 , സിപിഐ- 4, ജനതാദള്‍ എസ് -1, എന്‍സിപി – 1, കോണ്‍ഗ്രസ് എസ് -1 എന്നീ ക്രമത്തിലായിരിക്കും മന്ത്രിമാരുടെ എണ്ണം. മന്ത്രിമാരുടെ വകുപ്പുകളും മറ്റും പിന്നീട് തീരുമാനിക്കും.  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് നിയന്ത്രണം ഉണ്ടാവും. 60 വയസ്സിന് മുകളിലുള്ളവര്‍ സ്റ്റാഫ് ആകേണ്ടെന്നാണ് തീരുമാനം. പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തും

തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പൂണ്ട ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ അറിവോടെ പരക്കെ അക്രമം നടത്തുകയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണം. അക്രമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധ സൂചകമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day