|    Dec 17 Sun, 2017 8:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിണറായി മന്ത്രിസഭ അല്പായുസ്സായിത്തീരുമെന്ന് സി പി ജോണ്‍

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ പി ജയരാജനെ പുറത്താക്കുന്നില്ലെങ്കില്‍ പിണറായി മന്ത്രിസഭ അല്പായുസ്സായിത്തീരുമെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍. രാഷ്ട്രീയ എതിരാളികള്‍പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത വേഗത്തിലാണ് നാലുമാസം കൊണ്ട് പിണറായി മന്ത്രിസഭ അഴിമതി നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഇഎംഎസിന്റെ മരണശേഷം അക്രമത്തില്‍നിന്നും അഴിമതിയിലേക്കും കുടുംബ ബിസിനസിലേക്കും വളര്‍ന്ന കണ്ണൂര്‍ ലോബിക്കേറ്റ കടുത്ത ആഘാതമാണ് ജയരാജന്റെ ബന്ധുവിവാദം. കെഎസ്‌ഐഇ എന്ന സ്ഥാപനത്തിലൂടെ കേരളത്തിലെ എയര്‍ കാര്‍ഗോ ബിസിനസ് സ്വന്തം വീട്ടുകാരുടെ കീഴിലാക്കുകയെന്ന തന്ത്രമാണ് ജയരാജന്‍ സ്വീകരിച്ചത്. തന്റെ മണ്ഡലത്തില്‍ ഉടന്‍ ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ ബിസിനസ് ജയരാജന്‍-ശ്രീമതി ടീച്ചര്‍ കുടുംബ ബിസിനസിന്റെ കീഴില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.
ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍വരെ പരാതി നല്‍കിയ സാഹചര്യത്തില്‍ ജയരാജനടക്കുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ കുടുംബ ബിസിനസിനെക്കുറിച്ചും വന്‍കിട വിദേശ ബിസിനസുകാരുമായുള്ള കൂട്ടുകച്ചവടത്തെക്കുറിച്ചും അന്വേഷിക്കാന്‍ തയ്യാറാവണം.
ഭരണകക്ഷിക്കാരുടെ ബിസിനസ് ബന്ധങ്ങളും സ്വത്തുസമ്പാദനവും വിജിലന്‍സ് അന്വേഷണവിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss