|    Mar 26 Sun, 2017 4:54 pm
FLASH NEWS

പിണറായി പോലീസിന്റെ വിലക്കിന് മുന്നില്‍ മുട്ട് മടക്കില്ല: കാംപസ് ഫ്രണ്ട്

Published : 15th August 2016 | Posted By: Navas Ali kn

CAMPUS FRONT

പിണറായി പോലീസിന്റെ വിലക്കിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും ആസാദി എക്‌സ്പ്രസ് ജാഥയുടെ ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ അറിയിച്ചു. പോലീസ് നിരോധനം ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത വന്നത് മുതല്‍ പലരും വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. അനുമതിയോടെ ജാഥ നടത്തുന്നതിനായുള്ള പരിശ്രമത്തിലായിന്നു സംസ്ഥാന നേതൃത്വം. വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഭയം വിതക്കുന്ന ഇരുട്ടിന്റെ ശക്തികളോട് സത്യത്തിന്റെ വെളിച്ചം നടത്തുന്ന സമരമാണിത്. ആസാദി എക്‌സ്പ്രസ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാന്‍ ചൊവ്വാഴ്ച്ച കാലത്ത് 11 മണിക്ക് കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക