|    Dec 16 Sun, 2018 7:38 am
FLASH NEWS

പിണറായി കൂട്ടക്കൊലക്കേസ് പുനരന്വേഷിക്കണം: എസ്ഡിപിഐ

Published : 28th August 2018 | Posted By: kasim kzm

കണ്ണൂര്‍: സൗമ്യ പ്രതിയായ പിണറായി കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. കേസിലെ ഏകപ്രതിയായ സൗമ്യ കണ്ണൂര്‍ ജയിലില്‍ ആത്മഹത്യ ചെയ്തതോടെ കേസിലെ ദുരൂഹത വര്‍ധിക്കുകയാണ്.
ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് സൗമ്യ ആത്മഹത്യ ചെയ്തത്. സൗമ്യയുടെ മരണത്തോടെ കേസ് അസ്തമിക്കുമെന്നിരിക്കെ കേസിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘം പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss