|    May 30 Tue, 2017 11:17 am
FLASH NEWS

പിണറായി്ക്ക് മോഹന്‍ലാലിന്റെ തുറന്ന കത്ത്

Published : 21st June 2016 | Posted By: G.A.G

LAL-ONE

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാലിന്റെ വക തുറന്ന കത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ സ്വന്തം ബ്ലോഗിലാണ് ലാല്‍ കത്തെഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വയ്ക്കുന്ന നിവേദനമാണ് എന്ന മുഖവുരയോടെയുള്ള കത്തില്‍ കേരളത്തിലെ പല പ്രധാനപ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടുകയാണ് ലാല്‍.
മാലിന്യ പ്രശ്‌നം, റോഡുകളിലെ അമിതവേഗവും അപകടങ്ങളും, ട്രാഫിക് ബ്ലോക്ക്, വൃദ്ധരോടും സ്ത്രീകളോടുമുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ പ്രധാനം. ഇവയ്ക്കുപുറമെ, മുഖ്യമന്ത്രിയും സര്‍ക്കാരും നാടിന്റെ പച്ചപ്പിനുകൂടി കാവലാളാവണമെന്ന്്് ലാല്‍ അഭ്യര്‍ഥിക്കുന്നു. പ്രശ്‌നങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും കത്തിലുണ്ട്.

LAL-TWO

കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം:

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day