|    Jun 28 Wed, 2017 11:01 pm
FLASH NEWS
Home   >  Kerala   >  

പിണറായിയെ പുകഴ്ത്തി സുരേഷ് ഗോപി;പിണറായി വിജയന്റെ കാര്യങ്ങളോടുള്ള സമീപനം മാന്യമായത്

Published : 31st October 2016 | Posted By: mi.ptk

sureshgopi-mp

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി രാജ്യസഭാംഗം സുരേഷ് ഗോപി രംഗത്ത്. പിണറായി വിജയന്റെ കാര്യങ്ങളോടുളള സമീപനം വളരെ മാന്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ക്രിയാത്മക നടപടികള്‍ കൈക്കൊള്ളും എന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ സുരേഷ് ഗോപി കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അക്രമം തോരുമെന്ന് പ്രതീക്ഷിച്ചിടത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഇത് ഭീതിയല്ല, വേദനയാണ് ഉണ്ടാക്കുന്നത്. ഭരണ കര്‍ത്താക്കളാണ് ഇതില്‍ കുറ്റക്കാരെന്ന് കരുതുന്നില്ല, താഴെതട്ടിലുളള അണികളാണ് കുഴപ്പമുണ്ടാക്കുന്നത്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണം തടസമാവരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു.ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക