|    Feb 19 Sun, 2017 5:46 pm
FLASH NEWS

പിണറായിയെ കിം ജോങ് ഉന്നെന്ന് ചിത്രീകരിച്ച് ബല്‍റാം

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ സജീവമായ തൃത്താല എംഎല്‍എ വി ടി ബല്‍റാമും ഇടതുപക്ഷ സൈബര്‍ പ്രവര്‍ത്തകരും തമ്മില്‍ ഫേസ്ബുക്കില്‍ ട്രോള്‍ വര്‍ഷം. നിലമ്പൂരില്‍ പോലിസിന്റെ വെടിയേറ്റ് മരിച്ച മാവോവാദികളെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് യോഗ്യതയില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫോട്ടോഷോപ്പ് ആക്രമണവുമായി വി ടി ബല്‍റാമെത്തിയതാണു സംഭവങ്ങളുടെ തുടക്കം.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആയി പിണറായിയെ ചിത്രീകരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്താണ് മുഖ്യമന്ത്രിക്കെതിരേ ബല്‍റാം പ്രതിഷേധിച്ചത്. എന്നാല്‍, പിന്നാലെ കടുത്ത ഫോട്ടോഷോപ്പ് ആക്രമണമാണ് ബല്‍റാമിനു നേരിടേണ്ടിവന്നത്. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെട്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്റെ മൗനത്തെ പരിഹസിച്ചാണു ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. എന്തിനാണ് ഏറ്റുമുട്ടലിലൂടെ കൊല്ലുന്നതെന്നു ചിത്രത്തില്‍ വിടി ബല്‍റാം ചോദിക്കുന്നു. ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ വിലയിരുത്തുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹാഷ്ടാഗും ബല്‍റാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിണറായിയെ കിം ജോങ് ഉന്നിന്റെ വേഷവിധാനത്തില്‍ ഫോട്ടോഷോപ്പില്‍ ഒരുക്കിയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തങ്ങള്‍ക്കും ഫോട്ടോഷോപ്പ് അറിയാമെന്ന മറുപടിയോടെ ചില നടിമാരുടെ ശരീരവും ബല്‍റാമിന്റെ മുഖവുമായുള്ള ചിത്രങ്ങളാണ് ഇടതു സൈബര്‍ പ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തത്.
അതേസമയം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ ശീതള്‍ ശ്യാമിനൊപ്പം ബല്‍റാം നില്‍ക്കുന്ന ചിത്രവും അപകീര്‍ത്തികരമായ കമന്റുകളും ചിലര്‍ പോസ്റ്റ് ചെയ്തു. ഇത് വിവാദമായതോടെ ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകള്‍ ഇതില്‍ മാപ്പുചോദിച്ചും രംഗത്തെത്തി. എന്നാല്‍, ശീതള്‍ ശ്യാമിനൊപ്പമുള്ള ചിത്രം തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയാണു ബല്‍റാം ഇതിനു പ്രതിരോധം തീര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക