|    Jul 23 Sun, 2017 4:32 pm
FLASH NEWS

പിണറായിയുടെ വിജയത്തിന് സഹപാഠിക്കൂട്ടം

Published : 16th April 2016 | Posted By: SMR

തലശ്ശേരി: ധര്‍മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ വിജയത്തിനായി ബ്രണ്ണന്‍ കോളജിലെ സഹപാഠികളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സൗഹൃദ കൂട്ടായ്മ നടത്തും. 17ന് വൈകീട്ട് 4.30ന് ചിറക്കുനിയില്‍ നടക്കുന്ന കൂട്ടായ്മയില്‍ ഗാന്ധിയനും സോഷ്യലിസിറ്റും അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാവും പ്രഭാഷകനുമായ എം പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. എന്‍ മുകുന്ദന്‍ അധ്യക്ഷത വഹിക്കും. പിണറായി വിജയന്‍ വിശിഷ്ടാതിഥിയാവും.
സെല്‍വന്‍ മേലൂര്‍ ഉപഹാര സമര്‍പ്പണം നടത്തും. പാട്യം രാജന്‍, പ്രഫ. കെ ശ്രീധരന്‍, ശേഖരന്‍ മിനിയോടന്‍, പ്രഫ. ടി പി ശ്രീധരന്‍, ടി വി രാധാകൃഷ്ണന്‍, പ്രഫ. എം അബ്ദുറഹ്മാന്‍, വി വി രുഗ്മിണി, കെ നാണു, എ വി വിജയന്‍, പ്രഫ. കെ കുമാരന്‍, പ്രഫ. കെ വി ജനാര്‍ദ്ദനന്‍, മടമ്പള്ളി കുമാരന്‍ തുടങ്ങിയവരുടെ ഓര്‍മകള്‍ പങ്കുവയ്ക്കും. എം നുസ്രത്ത്, ദാഷണ പ്രസാദ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ. എന്‍ മുകുന്ദന്‍, കണ്‍വീനര്‍ സി ഹംസന്‍, പ്രഫ. കെ വി ജനാര്‍ദ്ദനന്‍, സെല്‍വന്‍ മേലൂര്‍, മമ്പള്ളി കുമാരന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക