|    Aug 21 Tue, 2018 12:28 am
FLASH NEWS
Home   >  Kerala   >  

പിണറായിയുടെ ഭരണത്തില്‍ കേരളം കള്ളന്‍മാരുടെ പറുദീസയായി:രമേശ് ചെന്നിത്തല

Published : 10th August 2016 | Posted By: mi.ptk

ramesh-chennithala_

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യത്തെ പ്രതിഷേധ പരിപാടിയായ സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
പൊതുജനത്തോട് മാപ്പ് പറയുന്ന ഡിജിപിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കും എന്ന്പറഞ്ഞ് അധികാരിത്തില്‍ കയറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആകെ ശരിയാക്കിയത് വിഎസ് അച്യുതാനന്ദനെയാണെന്നും ചെന്നിത്തല പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ബജറ്റിലെ ബാഗപത്ര ഉടമ്പടികള്‍ക്കുള്ള രജിഷ്ട്രേഷന്‍ ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss