|    Apr 29 Sat, 2017 9:02 am
FLASH NEWS

പിണറായിയുടെ പ്രസ്താവന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തമാശ : ഉമ്മന്‍ചാണ്ടി

Published : 21st April 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കരുത്ത് നഷ്ടപ്പെട്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി വിജയന്റെ പ്രസ്താവന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തമാശയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശക്തികേന്ദ്രമായ പശ്ചിമ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ പാര്‍ട്ടിയാണ് സിപിഎം. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ പാര്‍ട്ടിയും രജൗറി ഗാര്‍ഡനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇത്തരത്തില്‍ മൂന്നാം സ്ഥാനത്തായ സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് രാജ്യത്ത് ബിജെപിയെ നേരിടുമെന്ന് പറയുന്നത് ആരും ഗൗരവമായി എടുക്കില്ല. മതേതര കക്ഷികളെ ഒരുമിച്ചുചേര്‍ത്തുള്ള ശക്തമായ മുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day