|    Jun 29 Thu, 2017 9:34 pm
FLASH NEWS
Home   >  Kerala   >  

പിണറായിയുടെ പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തിന് നേരെ ആക്രമണം

Published : 22nd March 2016 | Posted By: G.A.G

asianet

കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എകെജി ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി വേദി വിട്ടിറങ്ങിയ ശേഷം സദസിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആളൊഴിഞ്ഞ കസേരയുടെ ചിത്രമെടുക്കുന്നോ എന്ന് ചോദിച്ചായിരുന്നു അക്രമണം. വാര്‍ത്താസംഘത്തിന്റെ ക്യാമറ നശിപ്പിക്കാനും ശ്രമമുണ്ടായി.
സംഭവത്തിന്റെ പേരില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ ഖേദിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക