|    Nov 24 Fri, 2017 6:20 pm
FLASH NEWS

പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്നത് പൊതുമുതലുകളുടെ മഹാദാനം: വി ഡി സതീശന്‍

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പൊതുമുതലുകളുടെ മഹാദാനമാണ് നടക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. സ്വാതന്ത്യസമര സേനാനി കൗമുദി ടീച്ചറുടെ ജന്‍മശദാബ്ദിയുടെ ഭാഗമായി സബര്‍മതി സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ്്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവളം കൊട്ടാരം പിണറായിയുടെ നേതൃത്വത്തില്‍ ഏതാണ്ട് ദാനം ചെയ്ത അവസ്ഥയിലാണ്. കൊട്ടാരത്തിന്റേയും അനുബന്ധ ആസ്ഥികളുടേയും ഉടമസ്ഥത സംബന്ധിച്ച് സുപ്രീം കോടതി ഒരു നിഗമനത്തിലും എത്തിയിരുന്നില്ല. ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് നിയമപരമായ കാര്യങ്ങള്‍ ചെയ്യാവുന്നതാണ് എന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാതെ കൊട്ടാരം ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് പിണറായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കൊട്ടാരം കൈമാറുന്നത്. മതപ്രഭാഷകനായ യോഹന്നാന്റേയും ഹാരിസന്‍ മലയാളം പ്ലാന്റേഷന്റേയും കൈയേറ്റഭൂമി സ്ഥിരപ്പെടുത്തി ഏറ്റെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ശബരിമല വിമാനത്താവളത്തിന്റെ പിന്നിലുള്ളതാല്‍പ്പര്യമെന്നും സതീശന്‍ ആരോപിച്ചു. കെ പി കേശവ മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സബര്‍മതി സാംസ്‌കാരിക വേദി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ്് അഡ്വ. ടി സിദ്ദിഖ്, അഡ്വ. പി ശങ്കരന്‍, കെ സി അബു, പ്രതാപന്‍ തായാട്ട്, പി വി ഗംഗാധരന്‍, ഡോ.മൊയ്തു, ഉഷാദേവി ടീച്ചര്‍, കെ വി സുബ്രഹ്മണ്യന്‍, സതീശന്‍ എടക്കുടി, ജഗത്മയന്‍ ചന്ദ്രപുരി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക