|    Jul 22 Sun, 2018 4:58 am
FLASH NEWS

പിണറായിയും മോദിയും അനിയന്‍ ബാവയും ചേട്ടന്‍ബാവയുമാണെന്ന് കെ സി വേണുഗോപാല്‍

Published : 25th January 2017 | Posted By: fsq

 

തൃശൂര്‍: കേന്ദ്രം ഭരിക്കുന്ന മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായിയും നയങ്ങളുടെ കാര്യത്തില്‍ അനിയന്‍ ബാവയും ചേട്ടന്‍ബാവയുമാണെന്ന് കെ —സി വേണുഗോപാല്‍ എംപി. മോഡിയുടെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ മൂലം ജനം നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ റേഷനും പെന്‍ഷനുമില്ല, ആകെയുള്ളത് കൊലപാതകങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം കള്ളപ്പണക്കാര്‍ക്കെതിരേയുള്ളതല്ല, പാവങ്ങള്‍ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്ലാം ശരിയാക്കാന്‍ 50 ദിവസം ആവശ്യപ്പെട്ടിരുന്ന പ്രദാനമന്ത്രി 80 ദിവസം കഴിഞ്ഞപ്പോള്‍ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത് മനസിലാക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര നടപടി റിസര്‍വ് ബാങ്കിനെ ഒരു വിലയുമില്ലാത്ത സാധാരണ സ്ഥാപനമാക്കി. ഇന്ന് ബാങ്കുകളെ ആര്‍ക്കും വിശ്വാസമില്ല. സ്വന്തം പണം ബാങ്കിലിട്ടാല്‍ തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ലാതിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ടി—എന്‍ പ്രതാപന്‍, അനില്‍ അക്കര എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ സിഎന്‍ ബാലകൃഷ്ണന്‍, കെപി വിശ്വനാഥന്‍, മുന്‍ എംഎല്‍എ എംപി വിന്‍സന്റ്, വി ബാലറാം, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് യൂജിന്‍  മൊറേലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎച്ച് റഷീദ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ—എം. അനില്‍കുമാര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, സനീഷ് കുമാര്‍, ജോസ് വള്ളൂര്‍, ജോണ്‍ ഡാനിയേല്‍, ഷാജി കോടങ്ക ത്ത്, പി—കെ—ജോണ്‍, സി—എ—സെബാസ്റ്റിയന്‍, സുനില്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss