|    May 27 Sat, 2017 7:12 pm
FLASH NEWS

പിണറായിക്ക് വി എം സുധീരന്റെ വക്കീല്‍ നോട്ടീസ്

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: പാതയോരത്തെ മദ്യശാല പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവ് സംബന്ധിച്ച് വി എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് വക്കീല്‍നോട്ടീസയച്ചു. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് അഡ്വ. കാളീശ്വരം രാജ് മുഖേനെ നോട്ടീസയച്ചത്. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയപാതയ്ക്കു പുറമേ സംസ്ഥാന പാതകളിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും മദ്യശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. ഇത് സുപ്രിംകോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day